Vijay Babu
യുവ നടിയുടെ ലൈംഗീക പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു. ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
വിജയ് ബാബു ഇപ്പോള്‍ ഒളിവിലാണ്. ഇന്ത്യ വിട്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. താരത്തിന്‍രെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
ഒളിവില്‍ പോയ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം തുടങ്ങി. ലൈംഗിക പീഡനപരാതി ഉയര്‍ന്നു വന്നതിനു പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ത്ഥ ഇര എന്ന് പറഞ്ഞാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി. അപകീര്‍ത്തി പരമായി സംസാരിച്ചു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതു വിവാദമായതോടെ ഫെയ്‌സ്ബുക്ക് വീഡിയോ വിജയ് ബാബു അക്കൗണ്ടില്‍ നിന്ന് ഡെലീറ്റ് ചെയ്തിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…