Categories: Gossips

ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനു പോയ അനുപമ പരമേശ്വരന്റെ കാറിന്റെ വീല്‍ ഊരിമാറ്റി; താരം പെരുവഴിയില്‍ !

‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അനുപമയ്ക്കുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ ഒരു ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനു പോയപ്പോള്‍ അനുപമയുടെ കാറിന്റെ വീല്‍ ആരോ ഊരിമാറ്റിയത്രേ ! തിങ്കളാഴ്ച തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. താരത്തെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുപോകാന്‍ താരം ഒരുങ്ങിയപ്പോള്‍ കുറച്ച് നേരം കൂടി നില്‍ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സമയം വളരെ വൈകിയതിനാല്‍ അനുപമ പോകാന്‍ തീരുമാനിച്ചു. ഇതിനിടയില്‍, കുറച്ചുനേരം അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികള്‍ അനുപമയുടെ കാറിന്റെ ടയറുകള്‍ ഊരിമാറ്റുകയായിരുന്നു. വേഗം ഹൈദരബാദിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു താരത്തിന്. എന്നാല്‍, ആരാധകര്‍ വീല്‍ ഊരി മാറ്റിയതോടെ അനുപമ പെരുവഴിയിലായി.

പിന്നീട് ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago