Categories: Gossips

അഞ്ജലിയെ പോലെ അല്ല ഷഫ്‌ന, അങ്ങനെയാണെങ്കില്‍ പ്രണയിക്കില്ലായിരുന്നു; സാന്ത്വനത്തിലെ ശിവന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് സാന്ത്വനം ഉണ്ടാകും. സാന്ത്വനം വീട്ടിലെ ശിവനേയും അഞ്ജലിയേയും കുടുംബപ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. നടന്‍ സജിന്‍ ആണ് സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവന്റെ ഭാര്യയായ വായാടി അഞ്ജലിയെ അവതരിപ്പിക്കുന്നത് ഗോപികയും.

സിനിമാ താരം ഷഫ്‌നയാണ് സജിന്റെ യഥാര്‍ഥ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സാന്ത്വനത്തിലെ അഞ്ജലിയേയും റിയല്‍ ലൈഫ് ഭാര്യ ഷഫ്‌നയേയും താരതമ്യം ചെയ്ത് സജിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Shafna and Gopika

അഞ്ജലിയും ഷഫ്‌നയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. നെഗറ്റീവ്‌സ് ആണെങ്കിലും പോസിറ്റീവ്‌സ് ആണെങ്കിലും രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരാണെന്ന് സജിന്‍ പറയുന്നു. അഞ്ജലിയെക്കാള്‍ വളരെ അധികം സ്‌ട്രോങ് ആണ് ഷഫ്‌ന. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്‌നയ്ക്കുണ്ട്. അഞ്ജലി എന്ന കഥാപാത്രത്തിന് ആ ധൈര്യം ഇല്ല. ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരു പെണ്‍കുട്ടി ആയിരുന്നുവെങ്കില്‍ ഒരിക്കലും പ്രണയിക്കില്ല. അവള്‍ വേറൊരു മോഡ് ആണ്. ഞാനും ഷഫ്‌നയ്ക്കും ശരിയ്ക്കും നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനെക്കാള്‍ കൂടുതല്‍ യാത്ര ചെയ്തത് ഷഫ്‌നയ്ക്ക് ഒപ്പമാണ്. വളരെ കംഫര്‍ട്ടാണ് ഞങ്ങള്‍ രണ്ട് പേരും. എന്തും ഷഫ്‌ന സപ്പോര്‍ട്ട് ചെയ്യുമെന്നും സജിന്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ഭാര്യയാണ് അഞ്ജലി. ആദ്യം കുറച്ച് കുറുമ്പും കലിപ്പും എല്ലാം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങി. കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞത്. ഗോപികയും വളരെ സപ്പോര്‍ട്ട് ഉള്ള നടിയാണെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

21 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

29 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago