മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 – ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ദ ബ്രെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
മേയ് 1 ന് വേള്‍ഡ് വൈഡായാണ് സിബിഐ 5 റിലീസ് ചെയ്യുക. സിനിമയുടെ സസ്‌പെന്‍സിനെ കുറിച്ചാണ് പ്രേക്ഷകര്‍ ഇപ്പോള്‍ തന്നെ ചര്‍ച്ച നടത്തുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും മമ്മൂട്ടിക്കും അല്ലാതെ മറ്റാര്‍ക്കും ചിത്രത്തിന്റെ ട്വിസ്റ്റോ സസ്‌പെന്‍സോ മുഴുവനായി അറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടത്തായി കൊലപാതക പരമ്പരയുമായി സിബിഐ 5 ന് ബന്ധമുണ്ടോ എന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ബാസ്‌കറ്റ് കില്ലിങ്ങിനെ കുറിച്ചാണ് സിബിഐ 5 ല്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി നേരത്തെ പറഞ്ഞിരുന്നു. കൂടത്തായിയിലെ ‘കൂട’ ആണോ ബാസ്‌കറ്റ് കില്ലിങ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത് എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നതായി താന്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ടെന്ന് എസ്.എന്‍.സ്വാമി പറയുന്നു.
എന്നാല്‍, കൂടത്തായി കേസുമായി സിബിഐ 5 ന് ഒരു ബന്ധവുമില്ലെന്ന് എസ്.എന്‍.സ്വാമി വ്യക്തമാക്കി. കൂടത്തായി കേസ് സിനിമയില്‍ പ്രതിപാദിച്ചിട്ടില്ലെന്നും എന്താണ് സിനിമയില്‍ ഉള്ള ട്വിസ്റ്റെന്ന് പ്രേക്ഷകര്‍ തന്നെ കണ്ട് മനസ്സിലാക്കണമെന്നും എസ്.എന്‍.സ്വാമി കൂട്ടിച്ചേര്‍ത്തു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…