Mammootty in CBI 5
പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 – ദ ബ്രെയ്ന്‍. സിബിഐ സീരിസിലെ അഞ്ചാം ഭാഗം എത്രത്തോളം സസ്‌പെന്‍സ് സമ്മാനിക്കുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. മേയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.
കാലത്തിനൊപ്പം പുതുമയുള്ള വിഷയമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി വര്‍ഷങ്ങളായി പഠനം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Mammootty
ക്ലൈമാക്‌സ് സീന്‍ എസ്.എന്‍.സ്വാമിയെ കൊണ്ട് മമ്മൂട്ടി പുതുക്കി എഴുതിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റവാളിയെ നേരിട്ട് ചൂണ്ടിക്കാണിക്കുന്ന വളരെ പ്ലെയ്ന്‍ ആയ ക്ലൈമാക്‌സ് ആയിരുന്നു എസ്.എന്‍.സ്വാമിയുടേത്. അത് മാറ്റണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.
ക്ലൈമാക്സില്‍ പ്ലെയിനായി കുറ്റവാളിയെ ചൂണ്ടിക്കാണിക്കുന്നതിനുപകരം അല്‍പ്പംകൂടി നാടകീയത കൊണ്ടുവന്നാല്‍ നന്നാകുമെന്നാണ് സംവിധായകനും മമ്മൂട്ടിയും തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വാമി പറയുന്നു. അങ്ങനെ മാറ്റിയെഴുതിയ സീനാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…