Categories: latest news

രാജുവിന് കൂട്ടായിട്ട് 11 വര്‍ഷം; പ്രിയപ്പെട്ടവന്‍ അരികെയില്ലാത്തതിന്റെ വിഷമത്തില്‍ സുപ്രിയ

സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും 11-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു. ഇത്രയും വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വിവാഹവാര്‍ഷികത്തിന് പൃഥ്വിരാജ് തനിക്കൊപ്പം ഇല്ലാത്തതെന്ന് സുപ്രിയ പറഞ്ഞു.

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വിരാജ്. സഹാറ മരുഭൂമിയിലാണ് ഷൂട്ടിങ് നടക്കുന്നത്. പൃഥ്വിരാജ് ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും സുപ്രിയ കുറിക്കുന്നു.

‘ 11-ാം വാര്‍ഷിക ആശംസകള്‍ പി! നിങ്ങള്‍ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയിക്കഴിഞ്ഞു, 11 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തില്‍ നമ്മള്‍ വേര്‍പിരിയുന്നത്! ആടുജീവിതം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ ‘- സുപ്രിയ മേനോന്‍ കുറിച്ചു.

സുപ്രിയയ്‌ക്കൊപ്പം ബോട്ട് സവാരി നടത്തുന്ന പഴയൊരു വീഡിയോ പങ്കുവെച്ചാണ് പൃഥ്വിരാജ് ഈ സുന്ദര ദിനത്തിന്റെ ഓര്‍മകള്‍ പുതുക്കിയത്. ’11 വര്‍ഷങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago