Mohanlal and Shobana
തൊണ്ണൂറുകളിലാണ് മോഹന്‍ലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങള്‍ തിയറ്ററുകളില്‍ വന്‍ തരംഗം തീര്‍ത്തിരുന്നത്. അതില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ടിവിയില്‍ വരുമ്പോള്‍ മലയാളികള്‍ കാണുന്ന കൂടുതല്‍ സിനിമകളും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.
മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1991 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തില്‍ ശോഭനയായിരുന്നു നടി. തിലകന്‍, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര ഈ സിനിമയില്‍ അണിനിരന്നു.
Mohanlal Viswanathan Nair
കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയിരുന്നു മിന്നാരം. എന്നാല്‍, തിയറ്ററുകളില്‍ മിന്നാരം അത്ര വലിയ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ട്രാജിക്കല്‍ എന്‍ഡ് തന്നെയാണ് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. ശോഭനയുടെ കഥാപാത്രം മരിക്കുന്നതാണ് മിന്നാരത്തെ അത്ര വലിയ വിജയമാക്കാതിരിക്കാന്‍ കാരണം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…