Categories: Gossips

മണിച്ചിത്രത്താഴിലെ നായകന്‍ മമ്മൂട്ടി ! പിന്നെ മോഹന്‍ലാല്‍ വന്നത് എപ്പോള്‍?

മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സിനിമ റിലീസ് ചെയ്തിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും വല്ലാത്തൊരു പുതുമയുണ്ട് സിനിമയ്ക്ക്. ഗംഗയായി ശോഭനയും നകുലനായി സുരേഷ് ഗോപിയും മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാലും അഴിഞ്ഞാടിയ സിനിമ. ഈ കഥാപാത്രങ്ങളില്‍ മറ്റൊരു അഭിനേതാവിനെ സങ്കല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഡോക്ടര്‍ സണ്ണിയാകാനുള്ള ആദ്യ ഓപ്ഷന്‍ മോഹന്‍ലാല്‍ ആയിരുന്നില്ല. അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു !

ആര്‍ക്കായാലും ഇത് കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നിയേക്കാം. എന്നാല്‍, അതായിരുന്നു സത്യം. ഡോക്ടര്‍ സണ്ണിയായി താന്‍ ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നെന്ന് സംവിധായകന്‍ ഫാസിലാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്.

‘മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി!’ – ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

27 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

31 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

35 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago