Mallika Sukumaran and Family
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ പങ്കാളി മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ സജീവമാണ്. സുകുമാരന്റെ സ്വഭാവങ്ങളില്‍ പലതും തന്റെ മക്കള്‍ക്കുണ്ടായിരുന്നെന്നും അത് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.
ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും തിരുത്താന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക പറഞ്ഞു. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു. ‘തിരുത്താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതായത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇടപെട്ട് സംസാരിക്കുന്നതല്ല. രാജുവിന് അച്ഛന്റെ കൂട്ട് ഇത്തിരി ക്ഷമ കുറവാണ്. ഇന്ദ്രന് ഇത്തിരി കൂടിയും പോയി. ഇതൊക്കെ തുടക്കകാലത്തെ പ്രശ്‌നങ്ങളായിരുന്നു. രാജുവിനോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നീ ഒരു ക്യാമറയുടെയോ ലെന്‍സിന്റെയോ കാര്യം ചോദിക്കുമ്പോള്‍ പലര്‍ക്കും തോന്നും ഇന്നലെ വന്നവന് ക്യാമറയുടെ ലെന്‍സ് അറിയണമെന്ന്,’ മല്ലിക പറഞ്ഞു.
‘അവരെ സംബന്ധിച്ച് നീ ഇന്നലെ വന്ന പുതുമുഖ നടനാണ്. അങ്ങനെയുള്ളരാള്‍ ചോദിക്കുമ്പോള്‍ വല്ലായ്മ തോന്നുന്ന സംവിധായകരും ക്യാമറാമാന്മാരും പ്രൊഡ്യൂസര്‍മാരുമൊക്കെയുണ്ടാകും. അതുകൊണ്ട് കുറച്ചുകൂടി പോട്ടെ. നിനക്കിതെല്ലാം ആധികാരികമായി പറയാന്‍ പറ്റുന്ന അവസരം ദൈവം കൊണ്ടുതരും,’ എന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് മല്ലിക വ്യക്തമാക്കി.
ബോളിവുഡില് ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…