Categories: Gossips

‘നമുക്ക് പ്രേമിച്ചാലോ എന്ന് അവള്‍ ചോദിക്കുമായിരുന്നു, മരണവാര്‍ത്ത കേട്ടപ്പോള്‍ മരവിച്ചു’; മോനിഷയെ ഓര്‍ത്ത് വിനീത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് വിനീതും മോനിഷയും. ചുരുക്കം സിനിമകളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനീതും മോനിഷയും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. വാഹനാപകടത്തില്‍ മോനിഷ മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് അന്ന് താന്‍ കേട്ടതെന്ന് വിനീത് പറയുന്നു. മോനിഷയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു വിനീത്.

മോനിഷയുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മൊത്തം ഒരു മരവിപ്പായിരുന്നുവെന്നാണ് വിനീത് പറയുന്നത്. അഞ്ചിലധികം സിനിമകളില്‍ മോനിഷയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും കുട്ടികളായിരുന്നു. അതിനാല്‍ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പെണ്‍കുട്ടി. മോനിഷയെ ഒരിക്കലും മൂഡ്ഔട്ട് ആയി കണാന്‍ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.

Monisha

കണക്ടട് ഫ്‌ളൈറ്റായിരുന്നതിനാല്‍ മോനിഷയും അമ്മയും ബാംഗ്ലൂരില്‍ നിന്നും കയറി. അവള്‍ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്പക്കുളം തച്ചന്‍ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്ക്കൊക്കെ പോയി. ഞാന്‍ തിരികെ ഷൂട്ടിങിനും പോയി. തുടര്‍ച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയില്‍ തിരിച്ചെത്തി. ഞാന്‍ വീട്ടിലേക്ക് വണ്ടിയില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റില്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോള്‍ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്. അപ്പോള്‍ ശരീരത്തിലൂടെ തീ പോയ അവസ്ഥയായിരുന്നെന്നും വിനീത് പറയുന്നു.

തങ്ങള്‍ രണ്ട് പേരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് മോനിഷ തന്നോട് പറഞ്ഞ രസകരമായ കാര്യവും വിനീത് വെളിപ്പെടുത്തി. ‘എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കല്‍ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേര്‍ക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല,’ വിനീത് പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

12 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

12 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

12 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago