Categories: latest news

‘മമ്മൂട്ടിക്കൊപ്പം എപ്പോഴും കാണാമല്ലോ’; അതിന്റെ കാരണം വെളിപ്പെടുത്തി രമേഷ് പിഷാരടി

എപ്പോഴും മമ്മൂട്ടിക്കൊപ്പം നിഴലുപോലെ നടക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ ആഗ്രഹം കൊണ്ടാണ് മമ്മൂട്ടിക്കും നടക്കുന്നതെന്ന് പിഷാരടി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറേ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെ പോകാറുണ്ട്. അത് ഭയങ്കരമായ ആത്മബന്ധം കാരണമൊന്നും അല്ല. അതിനെ ആത്മബന്ധം എന്ന് പേരിട്ട് വിളിക്കാന്‍ പറ്റില്ല. കാരണം, അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളും സൗഹൃദങ്ങളും സുഹൃത്തുക്കളുമൊക്കെ വേറെ ആള്‍ക്കാരാണ്, വേറെ പലരുമാണ്. അദ്ദേഹത്തിന്റെ കൂടെ പോകുമ്പോള്‍ എന്റെയൊരു ആഗ്രഹമാണ് അവിടെ നടക്കുന്നത്. ഞാനത് വലിയ ആഗ്രഹത്തോടേയും അഭിമാനത്തോടേയും സന്തോഷത്തോടേയും ചെയ്യുന്ന കാര്യമാണ്. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് അവിടെ എത്തുന്നതാണ്. അദ്ദേഹത്തെ പോലെ ജീവിതാനുഭവവും കലാരംഗത്തെ അനുഭവവും ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ കാണുമ്പോഴെല്ലാം നമുക്ക് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കാം. കണ്ട സിനിമകള്‍, പഴയ സിനിമകള്‍ എന്നിവയെ കുറിച്ചൊക്കെ സംസാരിക്കാം,’ പിഷാരടി പറഞ്ഞു.

Ramesh Pisharadi

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അതിനുശേഷമാണ് മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മില്‍ സൗഹൃദം ദൃഢമായത്. മമ്മൂട്ടിക്കൊപ്പം ഒരുവിധം പൊതുപരിപാടികളിലും പിഷാരടിയും പോകാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago