Categories: latest news

‘ഉറക്കമില്ലാത്ത രാത്രികള്‍, നനഞ്ഞ പാഡുകള്‍’; പ്രസവ സമയം കടന്നുപോയതിനെ കുറിച്ച് കാജല്‍ അഗര്‍വാള്‍

ഏതൊരു സ്ത്രീയേയും സംബന്ധിച്ച് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിനെ പ്രസവിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെങ്കിലും അതിനു പിന്നില്‍ വലിയൊരു വേദനയാണ് സ്ത്രീകള്‍ സഹിക്കുന്നത്. പ്രസവ ദിനങ്ങളില്‍ താന്‍ എന്തുമാത്രം വേദനകളിലൂടെ കടന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത സിനിമാ താരം കജല്‍ അഗര്‍വാള്‍. പ്രസവാനന്തരം പങ്കുവെച്ച കുറിപ്പിലാണ് താന്‍ സഹിച്ച കാര്യങ്ങളെ കുറിച്ച് കാജല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മകന്‍ പിറന്ന് തന്റെ നെഞ്ചോട് ചേര്‍ന്ന നിമിഷം തനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് കാജല്‍ പറഞ്ഞു. അഗാധമായ സ്‌നേഹവും സന്തോഷവും എന്താണെന്ന് തനിക്ക് അപ്പോള്‍ മനസ്സിലായെന്നും കാജല്‍ പറഞ്ഞു.

Kajal Agarwal

‘ ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികള്‍ എളുപ്പമായിരുന്നില്ല. രക്തം വാര്‍ന്നുപോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം, എല്ലാം ശരിയായി നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകള്‍ മൂലമുള്ള ഉത്കണ്ഠ ഇതെല്ലാം ഉണ്ടായിരുന്നു. എങ്കിലും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങള്‍, ഞങ്ങള്‍ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങള്‍, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങള്‍ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തില്‍ പ്രസവാനന്തരം ആകര്‍ഷകമല്ല. പക്ഷേ, മനോഹരമാക്കാന്‍ നമ്മള്‍ ശ്രമിക്കണം,’ കാജല്‍ കുറിച്ചു.

കഴിഞ്ഞ 19 നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്. നീല്‍ എന്നാണ് മകന്റെ പേര്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

2 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

2 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

2 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

7 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

7 hours ago