Categories: latest news

കെജിഎഫ് സിനിമയ്ക്കിടെ തിയറ്ററില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

‘കെജിഎഫ് ചാപ്റ്റര്‍ 2’ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ നാടകീയ രംഗങ്ങള്‍. സിനിമ കാണാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. ഒരാള്‍ തിയറ്ററിനുള്ളില്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം.

മുന്‍സീറ്റിലേക്ക് കാലെടുത്തുവച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പിന്നിലിരുന്ന ആള്‍ മുന്‍സീറ്റിലേക്ക് കാലെടുത്ത് വച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

പിന്‍സീറ്റില്‍ ഇരുന്നിരുന്ന ആള്‍ തര്‍ക്കത്തിനു പിന്നാലെ തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തോക്കുമായി തിയറ്ററിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരുക്കേറ്റിട്ടുണ്ട്. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഹാവേരിയിലെ തിയറ്ററിലാണ് സംഭവം.

അനില മൂര്‍ത്തി

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

2 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

2 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

18 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

19 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

19 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

1 day ago