Dileep
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് കേസില്‍ നിന്ന് മുക്തി നേടാന്‍ പ്രത്യേക വഴിപാടുകളും പൂജകളുമായി വിവിധ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണ്. കഷ്ടകാലം മാറാന്‍ ഒരു ജോത്സ്യന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ദിലീപ് ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്.
കഴിഞ്ഞ ദിവസം ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാനേജര്‍ വെങ്കി, ശരത്ത് എന്നിവരോടൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദീലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്.
Dileep
മുന്‍വര്‍ഷങ്ങളിലും ദിലീപ് ശബരിമല സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ദിലീപ് സന്നിധാനത്തെത്തിയത്. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ദിലീപ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…