സിബിഐ 5-ദി ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് സിനിമയുടെ റിലീസ് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.
മേയ് മാസത്തില്‍ മമ്മൂട്ടിയുടെ രണ്ട് റിലീസുകള്‍ ഉണ്ട്. സിബിഐ 5 കൂടാതെ നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ മേയ് പകുതിയോടെ റിലീസ് ചെയ്യും.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…