Categories: Gossips

ഷാജി കൈലാസിനെ വിവാഹം കഴിക്കാന്‍ മതം മാറി, സല്ലാപത്തില്‍ ദിലീപിന്റെ നായികയാകേണ്ടിയിരുന്ന താരം; നടി ആനിയുടെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. വിവാഹശേഷം പേര് മാറ്റിയെങ്കിലും ആനി എന്ന് വിളിക്കാനാണ് മലയാളികള്‍ക്ക് ഇപ്പോഴും താല്‍പര്യം. സംവിധായകന്‍ ഷാജി കൈലാസാണ് ആനിയുടെ ജീവിതപങ്കാളി. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. വിവാഹശേഷം ആനി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ക്രിസ്ത്യന്‍ കുടുംബത്തിലാണ് ആനി ജനിച്ചുവളര്‍ന്നത്. ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ മതം മാറി ഹിന്ദുവായി. മതം മാറിയ ശേഷം താരം പേരും മാറ്റി. ചിത്ര ഷാജി കൈലാസ് എന്നാണ് പുതിയ പേര്. എന്നാല്‍, ഇപ്പോഴും എല്ലാവരും ആനിയെന്നാണ് വിളിക്കുന്നത്. എന്നാല്‍, മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് ആനി പറയുന്നു.

Ani

ഇപ്പോഴും ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. 1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ആനി അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെയിലെ ആനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദിലീപ്-മഞ്ജു വാര്യര്‍ ജോഡി ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആണ് സല്ലാപം സംവിധാനം ചെയ്തത്. സിനിമ വലിയ വിജയമായി. യഥാര്‍ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ സിനിമയില്‍ നായികയാകേണ്ടിയിരുന്നത്. സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് ലോഹിതദാസ് ഇടപെട്ടാണ് ആനിയെ മാറ്റിയത്.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരണമെന്ന് ഏറ്റവും കൂടുതലായി ആഗ്രഹിച്ചത് അച്ഛനായിരുന്നു; കാവ്യ പറയുന്നു

സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…

16 hours ago

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

16 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

16 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

16 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

16 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

16 hours ago