Categories: Gossips

ജഗതിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ആകെ തകര്‍ന്നു; ആ സമയത്ത് തനിക്ക് ശക്തിയായത് സുകുവേട്ടനാണെന്ന് മല്ലിക

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സുകുമാരനും മല്ലികയും. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തോന്നിയിട്ടുണ്ടെന്ന് മല്ലിക പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തകര്‍ന്നുപോയ സമയങ്ങളിലെല്ലാം തനിക്ക് ശക്തിയായി നിന്നത് സുകുമാരന്‍ ആയിരുന്നെന്ന് മല്ലിക പറയുന്നു.

ജഗതി ശ്രീകുമാറിനെയാണ് മല്ലിക ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മല്ലികയും ജഗതിയും മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലികയുടെ അച്ഛനും അമ്മയ്ക്കും ഏറെ എതിര്‍പ്പുണ്ടായിരുന്നു.

Jagathy and Mallika

പിന്നീട് ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. തന്റെ വീട്ടുകാരോട് സുകുമാരന്‍ നേരിട്ട് സംസാരിച്ചെന്ന് മല്ലിക പറയുന്നു. ചെറിയ പ്രായത്തില്‍ അവള്‍ക്ക് പറ്റിയ തെറ്റാണ്, അതെല്ലാം ക്ഷമിക്കണമെന്ന് സുകുവേട്ടന്‍ തന്റെ വീട്ടുകാരോട് പറഞ്ഞെന്നും അങ്ങനെയാണ് വീട്ടുകാര്‍ വീണ്ടും തന്നെ സ്വീകരിച്ചതെന്നും മല്ലിക പറഞ്ഞു. മല്ലികയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുകുമാരന്‍ മല്ലികയുടെ അച്ഛനോടും അമ്മയോടും സഹോദരനോടും പറയുകയായിരുന്നു. സുകുമാരനുമായുള്ള ബന്ധം മല്ലികയുടെ വീട്ടുകാര്‍ പിന്തുണച്ചു.

വീണ്ടും വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്ത് അച്ഛനും അമ്മയും ചിലപ്പോള്‍ വഴക്ക് പറയുകയും രണ്ട് തല്ല് തല്ലുകയുമൊക്കെ ചെയ്തേക്കാം. അതൊക്കെ സഹിച്ചു നില്‍ക്കണമെന്നാണ് അന്ന് സുകുവേട്ടന്‍ തനിക്ക് ഉപദേശം നല്‍കിയതെന്നും മല്ലിക ഓര്‍ക്കുന്നു.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

9 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

9 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

9 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago