Mallika Sukumaran
ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും അച്ഛന്‍ സുകുമാരന്‍ ആര്‍എസ്എസ് ശാഖയില്‍ നിര്‍ബന്ധിച്ച് അയക്കാറുണ്ടെന്ന ജന്മഭൂമിയിലെ ലേഖനത്തെ കുറിച്ച് വ്യക്തമാക്കി നടി മല്ലിക സുകുമാരന്‍. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത് ആര്‍എസ്എസുകാരായിരുന്നുവെന്ന് പറയുന്ന ലേഖന പരമ്പരയിലായിരുന്നു നടന്‍മാര്‍ ശാഖയില്‍ പോയതിനെ കുറിച്ച് പരാമര്‍ശിച്ചത്. ഒരു അഭിമുഖത്തിലാണ് മല്ലിക ഇതേകുറിച്ച് പ്രതികരിച്ചത്.
Mallika Sukumaran and Family
കെ.ജി.മാരാര്‍ സാറുമായി കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം വീട്ടില്‍ ഇടക്ക് വരാറുണ്ട്. പി.പി.മുകുന്ദന്‍, രാമന്‍പിള്ളയൊക്കെ വന്നിട്ടുണ്ട്. അവര്‍ ഒരുപാട് സംസാരിക്കും. ചില പുസ്തകങ്ങള്‍ ഒക്കെ അദ്ദേഹത്തിന് കൊണ്ടുകൊടുക്കും. അദ്ദേഹം അത് വായിക്കാറുമുണ്ട്. ഒരിക്കല്‍ എന്താണ് ഈ ശാഖയില്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില കോളേജ്, സ്‌കൂള്‍ കുട്ടികള്‍ ആ സമയത്ത് അവിടെ പോകാറുണ്ടായിരുന്നു. അവിടെ സൂര്യനമസ്‌കാരം പഠിപ്പിക്കുമെന്ന തരത്തിലാണ് അവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. കായിക പരിശിലീനം എന്ന നിലയ്ക്കായിരുന്നു അവര്‍ പോയത്. അല്ലാതെ ആര്‍എസ്എസ് എന്ന നിലയ്ക്കല്ലെന്നും മല്ലിക പറഞ്ഞു.
കെ.ജി.മാരാര്‍ വിളിച്ചത് പ്രകാരം ചില ആര്‍എസ്എസ് പരിപാടികളില്‍ സുകുമാരന്‍ പങ്കെടുത്തിട്ടുണ്ടെന്നും അത്തരത്തില്‍ പങ്കെടുക്കുന്നതില്‍ എന്താണെ തെറ്റെന്നും മല്ലിക പഴയൊരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…