Categories: latest news

എനിക്ക് വിഷു, ഓണം, പിറന്നാള്‍ ഒന്നും ആഘോഷിക്കാന്‍ പറ്റാറില്ല; സങ്കടം പറഞ്ഞ് പൃഥ്വിരാജ്

കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. എന്നാല്‍, സിനിമ തിരക്കുകള്‍ കാരണം കുടുംബവുമൊത്തുള്ള ആഘോഷ വേളകള്‍ തനിക്ക് നഷ്ടപ്പെടുകയാണെന്ന് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ കഴിയാത്തത് മൂലം മറ്റ് സിനിമകളെക്കുറിച്ചോ എന്തിന് സ്വന്തം കുടുംബകാര്യങ്ങളെക്കുറിച്ചു പോലും വ്യക്തമായ പ്ലാനുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു.

‘കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി എന്റെ ജീവിതം തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായും വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. ആടുജീവിതത്തിന്റെ മരുഭൂമിയില്‍ ചിത്രീകരിക്കേണ്ട ഭാഗങ്ങള്‍ അള്‍ജീരിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. അതിനുവേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമായിരിക്കും ചിലപ്പോള്‍ കാലാവസ്ഥ പ്രതികൂലമാകുന്നത്. മരുഭൂമിയിലെ ഷൂട്ടിങ്ങ് അതീവദുഷ്‌ക്കരമാണ്. ഒരു വര്‍ഷം വളരെ കുറച്ചു സമയം മാത്രമേ മരുഭൂമിയില്‍ ഷൂട്ടിങ്ങ് നടക്കുകയുള്ളു. അതിനിടയില്‍ കോവിഡ് വന്നു,’

‘അങ്ങനെ നമ്മള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ സിനിമ നീണ്ടു നീണ്ടു പോകുമ്പോള്‍ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയാറില്ല. മകളുടെയും ഭാര്യയുടെയും പിറന്നാളുകള്‍, വിവാഹവാര്‍ഷികം, ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങി അങ്ങനെ മിക്ക ആഘോഷങ്ങളും കഴിഞ്ഞ കുറേ നാളുകളായി കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാന്‍ സാധിക്കാറില്ല. പക്ഷെ, ഇതത്ര മഹാകാര്യമോ ത്യാഗമോ അല്ല. ഇതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി ആളുകണ്ടെന്ന് എനിക്കറിയാം,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

 

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago