Categories: Gossips

മോഹന്‍ലാല്‍ നില്‍ക്കുകയാണെങ്കില്‍ അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍; കാരണം ഇതാണ്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും മോഹന്‍ലാലിന് വലിയ ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കക്കുയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരബാദ് പോയപ്പോള്‍ ഒരു തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റിലേക്ക് താനും ലാലും പോയ സംഭവത്തെ കുറിച്ച് മുകേഷ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Mohanlal in Sagar Alias Jacky

കാക്കക്കുയിലിന്റെ ഷൂട്ടിങ്ങിനായി ഹൈദരബാദില്‍ പോയി. തൊട്ടപ്പുറത്തെ സെറ്റില്‍ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറാണ് അതില്‍ അഭിനയിക്കുന്നത്. ഞാനും ലാലും അവിടെ ഷൂട്ടിങ് കാണാന്‍ പോയി. ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് പോകാമെന്ന് ലാല്‍ പറഞ്ഞു. പക്ഷേ, അവര്‍ ഷോട്ട് എടുക്കുന്നില്ല. 15 മിനിറ്റൊക്കെ കഴിഞ്ഞു. അങ്ങനെ നില്‍ക്കുമ്പോള്‍ പ്രൊഡക്ഷനിലെ ഒരു പയ്യന്‍ വന്ന് കാര്യം പറഞ്ഞു. മോഹന്‍ലാല്‍ നില്‍ക്കുമ്പോള്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കില്ലെന്ന്. അദ്ദേഹത്തിനു മോഹന്‍ലാലിന്റെ മുന്നില്‍ അഭിനയിക്കാന്‍ നാണമാണ്. ലാല്‍ നില്‍ക്കുമ്പോള്‍ അഭിനയിക്കാന്‍ ആ താരത്തിനു കോണ്‍ഫിഡന്‍സ് പോരാ. അതുകണ്ട് മലയാളി എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം തോന്നിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

സിനിമ ഏതെന്നോ താരം ഏതെന്നോ വെളിപ്പെടുത്താന്‍ മുകേഷ് തയ്യാറായില്ല.

 

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago