Categories: Gossips

ആദ്യമായി കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ, അതിന്റെ പേരില്‍ ഉമ്മച്ചിയോട് ഇടയ്ക്കിടെ കാശ് ചോദിക്കും: ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലംകൊണ്ട് തന്നെ താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍.

തനിക്ക് ജീവിതത്തില്‍ ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യമായി കിട്ടിയ പ്രതിഫലം രണ്ടായിരം രൂപയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. അന്ന് തനിക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായമെന്നും ദുല്‍ഖര്‍ പറയുന്നു.

‘ഞാന്‍ പത്ത് വയസ്സുള്ളപ്പോള്‍ ഒരു പരസ്യം ചെയ്തിട്ടുണ്ട്. അന്ന് രണ്ടായിരം രൂപയാണ് കിട്ടിയത്. പക്ഷേ, ആ രണ്ടായിരം രൂപയുടെ പേര് പറഞ്ഞ് ഞാന്‍ എന്നും ഉമ്മച്ചിയുടെ അടുത്തുനിന്ന് ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കാശ് വാങ്ങും. ‘എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തരൂ’ എന്ന് ഉമ്മച്ചിയോട് പറയും,’ ദുല്‍ഖര്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago