Chithra With Daughter
മകള്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മ ദിവസം വേദനയോടെ മലയാളത്തിന്റെ പ്രിയ ഗായിക ചിത്ര. 15 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകള്‍ ജനിച്ചത്. എട്ടാം വയസ്സില്‍ കുഞ്ഞ് മരിക്കുകയായിരുന്നു. മകളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ നൊമ്പര കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര. ഓര്‍മ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു.
എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1987ലായിരുന്നു വിവാഹം. എന്നാല്‍, ഏറെ നാളുകള്‍ ഇരുവര്‍ക്കും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. അങ്ങനെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നന്ദന ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. എന്നാല്‍ സ്നേഹിച്ച് കൊതിതീരും മുമ്പ് ചിത്രയ്ക്ക് ഏക മകളെ നഷ്ടപ്പെട്ടു.
Chithra With Daughter
ചിത്രയുടെ മകളുടേത് മുങ്ങി മരണമായിരുന്നു. 2011 ഏപ്രില്‍ 14ന് ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരിച്ചത്. മകളുടെ വേര്‍പാട് ചിത്രയെ മാനസികമായി ഏറെ തളര്‍ത്തി. ഇന്നും മകളെ കുറിച്ച് പറയുമ്പോള്‍ ഏറെ വികാരഭരിതയാകാറുണ്ട് ചിത്ര.
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…