Categories: Gossips

മമ്മൂട്ടിയുടെ ബിഗ് ബിക്ക് അന്ന് തിയറ്ററുകളില്‍ സംഭവിച്ചത്

അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 15 വര്‍ഷമായി. മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ബിഗ് ബിയുടെ സ്ഥാനം. ബിഗ് ബി തിയറ്ററുകളില്‍ വലിയ വിജയമായിരുന്നില്ല. മലയാളത്തില്‍ കണ്ടുപരിചിതമല്ലാത്ത രീതിയിലാണ് അമല്‍ നീരദ് ബിഗ് ബി ഒരുക്കിയത്. അതുകൊണ്ട് തന്നെ തിയറ്ററുകളില്‍ അത്ര പെട്ടന്ന് സ്വീകരിക്കപ്പെട്ടില്ല.

2007 വിഷു റിലീസായാണ് ബിഗ് ബി തിയറ്ററുകളിലെത്തിയത്. അന്ന് മറ്റൊരു മോഹന്‍ലാല്‍ ചിത്രവും വിഷു റിലീസായി എത്തിയിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയാണ് അത്. ഛോട്ടാ മുംബൈയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്ന ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങുകയായിരുന്നു.

Big B

ഏപ്രില്‍ ആറിനാണ് ഛോട്ടാ മുംബൈ റിലീസ് ചെയ്തത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 13നായിരുന്നു ബിഗ് ബിയുടെ റിലീസ്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ചിത്രം ഛോട്ടോ മുംബൈ മികച്ച വിജയം നേടി. ഡാര്‍ക്ക് ഴോണറില്‍ പുറത്തിറങ്ങിയ ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങി. മലയാളത്തില്‍ ആദ്യമായിട്ടാണ് ബിഗ് ബി പോലൊരു സ്ലോ മോഷന്‍ ചിത്രം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബി ആ സമയത്ത് തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഛോട്ടോ മുംബൈ മികച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തു.

ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പില്‍ക്കാലത്ത് മമ്മൂട്ടിയുടെ ബിഗ് ബി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമെന്ന പേരെടുത്തു. മാത്രമല്ല ഐഎംഡിബി റേറ്റിംഗ് ബിഗ് ബിക്കൊപ്പമായിരുന്നു. ഛോട്ടാ മുംബൈയ്ക്ക് 6.9 റേറ്റിംഗ് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് ലഭിച്ചത് 7.5 റേറ്റിംഗ് ആയിരുന്നു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

19 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

21 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

2 days ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

2 days ago