Categories: Gossips

നടിമാരായ രേവതിയും ഗീത വിജയനും തമ്മിലുള്ള ബന്ധം അറിയുമോ?

ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായ നടിയാണ് ഗീത വിജയന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ് ഗീത സിനിമയിലേക്ക് എത്തുന്നത്. ഇന്‍ ഹരിഹര്‍ നഗറിലെ മായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ ഗീത അഭിനയിച്ചു. മലയാള സീരിയലുകളിലും ഗീത അഭിനയിച്ചിട്ടുണ്ട്.

നടി രേവതിയുമായി ഗീത വിജയന് വളരെ അടുത്ത ബന്ധമുണ്ട്. ഗീതയുടെ കസിന്‍ സിസ്റ്ററാണ് രേവതി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്.

Revathy

ഗീത വിജയന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് തന്നെ രേവതി വഴിയാണ്. ഫാസിലിന്റെ (സംവിധായകന്‍) അസോസിയേറ്റ് ഒരു സിനിമയെടുക്കുന്നുണ്ടെന്നും അതിലേക്ക് പുതുമുഖത്തെ ആണ് ആവശ്യമെന്നും രേവതി ഗീതയെ അറിയിച്ചു. ഗീതയുടെ പേര് താന്‍ സജസ്റ്റ് ചെയ്ത കാര്യവും രേവതി പറഞ്ഞു. എന്നാല്‍, ഗീത ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അഭിനയം എന്താണെന്ന് അറിയില്ലെന്നും അഭിനയിക്കാന്‍ മോഹമില്ലെന്നും പറഞ്ഞ് രക്ഷപ്പെടാനാണ് ഗീത ശ്രമിച്ചത്. എന്നാല്‍, രേവതി നിര്‍ബന്ധിച്ചു.

ഫാസിലിന്റെ അടുത്തേക്ക് രേവതി തന്നെയാണ് ഗീതയെ കൊണ്ടുപോയത്. ഫാസിലിനോട് സംസാരിച്ചു. എങ്ങനെയെങ്കിലും തന്നെ റിജക്ട് ചെയ്യണമെന്നാണ് അന്ന് പ്രാര്‍ത്ഥിച്ചിരുന്നതെന്ന് ഗീത പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സിനിമയിലേക്ക് ഗീതയെ സെലക്ട് ചെയ്തു. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗറിലെ മായ എന്ന കഥാപാത്രത്തിനുവേണ്ടിയാണ് രേവതി അന്ന് ഗീത വിജയനെ ഫാസിലിന്റെ മുന്നിലെത്തിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

3 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

8 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

8 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

8 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

8 hours ago