Categories: Gossips

മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറേണ്ടിയിരുന്ന താരം; തിരിച്ചടിയായി ഭാഗ്യദോഷം, രാശിയില്ലാത്ത നടിയെന്ന പേരും !

മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. എന്നാല്‍, മോഹന്‍ലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഷൂട്ടിങ് തുടങ്ങിയ ശേഷം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യ ബാലന്‍ ആയിരുന്നു സിനിമയില്‍ നായിക. വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍, സിനിമ ഉപേക്ഷിച്ചതോടെ രാശിയില്ലാത്ത നായികയെന്ന വിശേഷണം വിദ്യ ബാലന് കിട്ടി.

‘ചക്രം’ എന്ന പേരിലാണ് മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ സംവിധായകന്‍ കമല്‍ ഉദ്ദേശിച്ചിരുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിങ്ങും നടന്നു. എന്നാല്‍, പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലോഹിതദാസ് ആയിരുന്നു സിനിമയുടെ തിരക്കഥ. ഈ സിനിമ ഉപേക്ഷിച്ചതോടെ ചക്രം എന്ന പേരില്‍ തന്നെ ലോഹിതദാസ് മറ്റൊരു സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കിയ ചക്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. നേരത്തെ മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും ഉദ്ദേശിച്ചെഴുതിയ കഥയില്‍ ലോഹിതദാസ് ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

Mohanlal and Vidya Balan

മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് അന്ന് പുറത്തുവന്ന ഗോസിപ്പ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. കൂടാതെ പതിനാറു ദിവസം നീണ്ടു നിന്ന ഷൂട്ടിംഗിനിടയില്‍ നടന്ന അപകടത്തില്‍ നടന്‍ ദിലീപിന് പരുക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വീണ്ടും തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം തിയറ്ററുകളില്‍ പരാജയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

7 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

7 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

7 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

7 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

7 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

7 hours ago