Categories: Gossips

ബിഗ് ബോസ് ഹൗസില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തയായ മത്സരാര്‍ഥിയാണ് നടി ലക്ഷ്മിപ്രിയ. തന്റെ ജീവിതത്തെ കുറിച്ചും മറ്റ് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മിപ്രിയ തുറന്നുപറയാറുണ്ട്. തന്റെ ജീവിതപങ്കാളിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ലക്ഷ്മിപ്രിയ പൊട്ടിക്കരഞ്ഞ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

ഭര്‍ത്താവിനെ കുറിച്ച് സഹമത്സരാര്‍ത്ഥിയായ ശാലിനിയോട് സംസാരിക്കുന്നതിനിടെയാണ് ലക്ഷ്മിപ്രിയ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ഭര്‍ത്താവ് ജയേഷിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ‘പത്തൊമ്പത് വര്‍ഷമായി ഒന്നായി ജീവിക്കുകയാണ്. വല്ലപ്പോഴും പ്രോഗ്രാമിനും മറ്റുമായി ദുബായിലൊക്കെ പോകുമ്പോഴാണ് ഞാനും ജയേഷേട്ടനും പിരിഞ്ഞിരിക്കാറുള്ളത്. മകള്‍ മാതുവിനെ കോവിഡൊക്കെയായതിനാല്‍ ഞാന്‍ കൂടെ കൊണ്ടുപോകില്ല. വിദേശത്ത് പ്രോഗ്രാം കുറച്ച് ദിവസമെ ഉണ്ടാകൂ. അപ്പോള്‍ പോലും നിരന്തരം വീഡിയോ കോളൊക്കെ ചെയ്തുകൊണ്ടിരിക്കും,’

Lakshmi Priya

‘എന്റെ തിരക്കൊക്കെ ചേട്ടന് മനസിലാകും. പിന്നെ എന്നെ വിളിച്ചിട്ട് ഞാന്‍ എടുത്തില്ലെങ്കില്‍ വിഷമമാകും എന്നതിനാല്‍ അദ്ദേഹം വിളിക്കില്ല. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്ന സമയത്ത് ഞാന്‍ ഫ്രീയായിരിക്കുമ്പോള്‍ വിളിക്കും. അതിന് ഇടയ്ക്ക് വഴക്കുണ്ടാകും ചേട്ടന്‍. ഞാന്‍ വിളിച്ചാല്‍ മകളുടെ കാര്യങ്ങളാണ് ആദ്യം ചോദിക്കുന്നത്. ചിലപ്പോള്‍ ജയേഷേട്ടന്റെ കാര്യം ചോദിക്കാന്‍ മറന്ന് പോകും. പിന്നെ ഞാന്‍ പറയും ജയേഷേട്ടന്‍ മുതിര്‍ന്നകൊണ്ടാണ് ചോദിക്കാത്തതെന്ന്. അദ്ദേഹത്തിന് എന്നെ മനസിലാകും. ഞാന്‍ ചേട്ടനെ പിരിഞ്ഞ് നിന്നിട്ടേയില്ല. ആയിരം ശതമാനം ഞാന്‍ പറയും അദ്ദേഹം എന്റെ ഭാഗ്യമാണ്,’ ലക്ഷ്മിപ്രിയ പറഞ്ഞു.

ജയേഷ് എന്നൊരാളില്ലെങ്കില്‍ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ തന്നതിന് ഞാന്‍ എന്നും ദൈവത്തോട് നന്ദി പറയും. എന്റെ ചേട്ടന്റെ കാലില്‍ ഒരു മുള്ള് പോലും കൊള്ളിക്കല്ലേയെന്ന്. എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാന്‍ പാടില്ല. താന്‍ ഭയങ്കരമായി അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

 

 

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

4 hours ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

4 hours ago

ഈ വര്‍ഷം ഇനി സിനിമകളില്ല: ധ്യാന്‍ ശ്രീനിവാസന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

7 hours ago

ഇപ്പോള്‍ എനിക്ക് പ്രണയമില്ല; രഞ്ജു പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

1 day ago

ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ്; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago