Categories: Gossips

പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് പ്രവര്‍ത്തിച്ചതായി തോന്നുന്നില്ല; മല്ലിക സുകുമാരന്റെ വാക്കുകള്‍

സിനിമയില്‍ വന്ന കാലത്ത് വിവാദ കോളങ്ങളില്‍ നിറഞ്ഞുനിന്ന് പേരായിരുന്നു പൃഥ്വിരാജ് സുകുമാരന്റേത്. താരസംഘടനയായ അമ്മയില്‍ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്ന സമയത്ത് പൃഥ്വിരാജ് പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതു മുതലാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

പൃഥ്വിരാജിനെ ഒതുക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സിനിമയില്‍ തനിക്കെതിരെ ഒരു ഗ്രൂപ്പുണ്ടെന്ന് അക്കാലത്തെ അഭിമുഖങ്ങളില്‍ പൃഥ്വിരാജും പറഞ്ഞിരുന്നു. ഇതേ കുറിച്ചെല്ലാം പൃഥ്വിരാജിന്റെ അമ്മയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘പൃഥ്വിരാജ് അന്ന് ആരുമല്ല. ഒന്നുമായിട്ടില്ല. എങ്കിലും അവനെ മുളയിലേ നുള്ളി കളയാനുള്ള ശ്രമം ഉണ്ടായി. അതിനു പിന്നില്‍ രണ്ട് മൂന്ന് പേര്‍ ഉണ്ടായിരുന്നു. അതില്‍ ദിലീപ് ഉണ്ടെന്ന് തോന്നിയിട്ടില്ല. ദിലീപ് പരസ്യമായി പൃഥ്വിരാജിനെതിരെ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. രഹസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരു സംഘം പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമിച്ചിരുന്നു,’ മല്ലിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

4 hours ago

അടിപൊളി ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…

11 hours ago

ഗംഭീര ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

11 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

11 hours ago

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

1 day ago