Categories: Gossips

‘കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണം’; ഒരു യുവ സംവിധായകന്‍ തന്നോട് പറഞ്ഞത് വെളിപ്പെടുത്തി ശ്രീനിവാസന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീനിവാസന്‍. വര്‍ഷങ്ങളായി അദ്ദേഹം സിനിമാരംഗത്ത് സജീവമാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരു യുവ സംവിധായകന്‍ തന്നോട് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍.

സിനിമയിലെത്തിയ സമയമായിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ നിന്ന് ഓഫര്‍ ലഭിച്ചു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ചിത്രമായിരുന്നു. ആ സിനിമയില്‍ തനിക്ക് അവസരം കിട്ടാന്‍ മമ്മൂട്ടി സംസാരിച്ചിരുന്നെന്ന് പില്‍ക്കാലത്ത് അറിഞ്ഞു. സംവിധായകനെ കുറിച്ച് ചോദിച്ചറിഞ്ഞിട്ടാണ് ജോയിന്‍ ചെയ്തത്. ഇതിനു മുന്‍പ് സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകന്‍ മാറി നില്‍ക്കുന്നതാണ് കണ്ടത്. സിനിമയില്‍ സഹസംവിധായകനായിട്ടൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു ക്യാമറ ചെയ്തിരുന്നത്. അദ്ദേഹം സംവിധായകനോട് മുഖം കറുത്ത് സംസാരിക്കുന്നത് കണ്ടിട്ടിരുന്നു. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഇദ്ദേഹം അധികം ഒന്നും പറയാറില്ലായിരുന്നു. ആ സമയത്ത് ഇവര്‍ പേരെടുത്തിരുന്നു.

Sreenivasan

എന്റെ ഷോട്ട് എത്തിയപ്പോള്‍ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. ‘ഇത് നിങ്ങളുടെ ആദ്യ ഷോട്ടാണ്. ഒരു കലക്ക് കലക്കണം’ എന്ന് പറഞ്ഞു. എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചു. വീട്ടിലേയ്ക്ക് വന്നിട്ട് കോളിംഗ് ബെല്‍ അടിക്കുന്ന ഷോട്ടാണ്. ഈ കോളിംഗ് ബെല്‍ അടിക്കുന്ന ഷോട്ടില്‍ എങ്ങനെയാണ് ഞാന്‍ കലക്കേണ്ടത് എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. അതായത് അതൊരു ബെസ്റ്റ് കോമഡി ആയിരിക്കണം. നിങ്ങള്‍ നടന്നു വരുന്നതും കോളിംഗ് ബെല്‍ അടിക്കുന്നതും. കൂടാതെ കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്നും പറഞ്ഞു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പുള്ളി അവിടെ ജീവിച്ചോട്ടെ അദ്ദേഹത്തെ ഔട്ടാക്കാനൊന്നും താന്‍ പോകുന്നില്ലെന്ന് മറുപടിയും നല്‍കി. അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് പുള്ളി തന്നോട് വീണ്ടും പറഞ്ഞു. താന്‍ അങ്ങനെ വിചാരിക്കുന്നില്ലെന്ന് തിരിച്ചും പറഞ്ഞെന്ന് ശ്രീനിവാസന്‍ വെളിപ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

10 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

10 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

14 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago