Manju Warrier
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ആദ്യ സ്ഥാനത്താണ് മഞ്ജുവുള്ളത്. മഞ്ജു വാര്യരെ കുറിച്ച് നിര്‍മാതാവ് പി.വി.ഗംഗാധരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മഞ്ജുവിന്റെ ആദ്യകാല സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു തൂവല്‍ക്കൊട്ടാരം. ആ സിനിമയ്ക്ക് വേണ്ടി പ്രതിഫലം ചോദിച്ചപ്പോള്‍ മഞ്ജു നല്‍കിയ മറുപടി എന്തായിരുന്നെന്ന് ഗംഗാധരന്‍ വെളിപ്പെടുത്തി. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പില്‍ നിന്നാണ്. അന്ന് അവിടെയാണ് അവര്‍ താമസിക്കുന്നത്. കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചു. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞതെന്ന് ഗംഗാധരന്‍ വെളിപ്പെടുത്തി.
‘നല്ലൊരു മനസിന്റെ ഉടമ, ആളുകളെ സഹായിക്കാനുള്ള മനസ്ഥിതി എല്ലാം ഞാന്‍ ആ കുട്ടിയില്‍ കണ്ടു. ആരും അറിയാതെ പലരെയും അവര്‍ സഹായിച്ചത് എനിക്ക് വ്യക്തിപരമായി അറിയാം. മഞ്ജു ആദ്യമായിട്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും ഈ ചിത്രത്തിലാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അവരെ കാണുമ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ വിജയവും. മനസില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ചാണ് മഞ്ജു അഭിനയിക്കുന്നത്,’ പി.വി.ഗംഗാധരന്‍ പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…