Categories: Gossips

മീശ നീട്ടി വളര്‍ത്തി പരുക്കന്‍ വേഷത്തില്‍ മമ്മൂട്ടി; പുതിയ സിനിമയില്‍ ഇങ്ങനെ

പുതിയ സിനിമയുടെ തിരക്കുകളില്‍ വ്യാപൃതനായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

മീശ നീട്ടി വളര്‍ത്തി, ഷര്‍ട്ടും മുണ്ടും ധരിച്ച് പരുക്കന്‍ ഭാവത്തിലാണ് ഈ ചിത്രങ്ങളില്‍ മമ്മൂട്ടിയെ കാണുന്നത്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Puzhu – Mammootty

മമ്മൂട്ടിയെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായാണ് തന്റെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് നിസാം ബഷീര്‍ പറയുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥ സമീര്‍ ആണ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മറ്റൊരു നിര്‍മാതാവിനെ തേടി പോകുന്നതിനിടെ മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കാമെന്ന് വാക്ക് നല്‍കിയതെന്നും നിസാം ബഷീര്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

3 hours ago

അടിപൊളി ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…

9 hours ago

ഗംഭീര ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

10 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

10 hours ago

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

1 day ago