Categories: Gossips

അമ്പലത്തിലെ പൂജാരിയെ പ്രണയിച്ച കഥ പറഞ്ഞ് ലക്ഷ്മിപ്രിയ; ആ ബന്ധം അവസാനിപ്പിച്ചത് താന്‍ വിളിച്ചപ്പോള്‍ സൈക്കിള്‍ നിര്‍ത്താതെ പോയതിനെന്നും താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം ഷോയിലെ മത്സരാര്‍ഥിയാണ് ലക്ഷ്മി ഇപ്പോള്‍. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ബിഗ് ബോസ് ഷോയില്‍ ലക്ഷ്മിപ്രിയ തുറന്നുസംസാരിച്ചിരിക്കുകയാണ്.

താന്‍ ആദ്യമായി പ്രണയിച്ചത് ഒരു പൂജാരിയെയാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഒരു മുസ്ലിം കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും എന്നാല്‍ ഹിന്ദു മതവിശ്വാസം വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

മതസൗഹാര്‍ദമുള്ള നാടാണ് ഞങ്ങളുടേത്. അവിടെ എല്ലാവര്‍ക്കും അമ്പലത്തില്‍ പോകാം. എട്ടാം ക്ലാസ് മുതല്‍ താനും അമ്പലത്തില്‍ പോയിരുന്നു. അവിടെവച്ചാണ് അമ്പലത്തിലെ പൂജാരിയെ കണ്ടതെന്നും അയാളുമായി ഇഷ്ടത്തിലായെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

Lakshmi Priya

ഒരിക്കല്‍ ഞാന്‍ നടന്ന് വരുമ്പോള്‍ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നു. കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാന്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിലിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിള്‍ നിര്‍ത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ചു. എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ എന്റെ അപ്പച്ചിയോട് തുറന്ന് പറയും. അങ്ങനെ ഈ പ്രണയവും പറഞ്ഞിരുന്നു. വീട്ടില്‍ മതം വലിയ പ്രശ്‌നം ഒന്നും അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയി. അദ്ദേഹത്തിന് ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ആ സൈക്കിളും തള്ളി അദ്ദേഹവും, കൂടെ ഞാനും ഒരുപാട് നടന്നിട്ടുണ്ട്.

അന്ന് അദ്ദേഹത്തിന്റെ കൂടെ സൈക്കിളില്‍ ഉണ്ടായിരുന്നത് സ്വന്തം ചേട്ടന്‍ ആയിരുന്നെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ബ്രാഹ്മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തില്‍ പറഞ്ഞിട്ടില്ല, അതുകൊണ്ടാണ് അന്ന് കേള്‍ക്കാത്ത ഭാവത്തില്‍ പോയത് എന്ന്. പക്ഷെ അതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് ഞാന്‍ അറത്തുമുറിച്ചു പറഞ്ഞു. അദ്ദേഹം പിന്നീട് താടിയും മുടിയുമൊക്കെ നീട്ടി, എന്നെ വിശ്വസിപ്പിയ്ക്കാന്‍ ഒരുപാട് നടന്നിരുന്നു. അപ്പച്ചിയോട് എല്ലാം വന്ന് സംസാരിച്ചു. പക്ഷെ ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഇപ്പോള്‍ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

8 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago