Categories: latest news

ദിലീപും ഞാനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; ജിഷയുടെ അമ്മ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസമാണെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. ശരിക്കും പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകളാണ് ദിലീപിന്റേത്. അത്രയും കോമഡിയുള്ള സിനിമകളാണ്. ഒരു കുടുംബ ജീവിതം നയിക്കാനുള്ള സന്ദേശങ്ങളൊക്കെ ദിലീപിന്റെ സിനിമകളിലുണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.

ശാരീരികമായി ആള്‍ക്കാര്‍ അക്രമിച്ചില്ലെങ്കിലും പ്രയാസങ്ങള്‍ ഒരുപാടുണ്ടായി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് പറയുന്നത് പോലെയാണ് കാര്യങ്ങള്‍. ദിലീപും മഞ്ജു വാര്യറുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടായിക്കാണും. അത് സാധാരണമാണ്. അതുമായി ബന്ധപ്പെട്ട് അദ്ദേഹം എന്തെങ്കിലും പറഞ്ഞു കാണും. എന്നുവെച്ച് അദ്ദേഹം ഇതൊന്നും ചെയ്യില്ലെന്നും ജിഷയുടെ അമ്മ പറയുന്നു.

Dileep

ദിലീപ് നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. ദിലീപിനും ഒരു പെണ്‍കുട്ടിയുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയാണ്. ഈ ലോകം അത്രയ്ക്കും ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് ദിലീപെന്നും ജിഷയുടെ അമ്മ പറയുന്നു.

ഞാന്‍ അനുഭവിക്കുന്നത് പോലെയുള്ള വേദനയാണ് ഇന്ന് ദിലീപും അനുഭവിക്കുന്നത്. എന്റെ മകള്‍ കൊല്ലപ്പെട്ടു. കൊലപാതകം എന്ന് പറഞ്ഞാല്‍ സാധാരണ രീതിയിലുള്ള കൊലപാതകമല്ല എന്റെ മകള്‍ക്ക് നേരെയുണ്ടായത്. ശരീരത്തില്‍ 38 കുത്തുകളാണ്. കാര്യങ്ങളൊക്കെ ശരിക്കും ഞാന്‍ ഇപ്പോള്‍ അറിഞ്ഞ് വരുന്നതേയുള്ളു. കൊച്ച് മരിച്ചതോടെ ശരീരവും മനസ്സും വിറങ്ങലിച്ച അവസ്ഥയിലായിരുന്നു. അതില്‍ നിന്നെല്ലാം മോചിതനായി വരുന്നതേയുള്ളുവെന്നും ജിഷയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago