Kavya Madhavan
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രോസിക്യൂഷന്‍. കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഏപ്രില്‍ 15 നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും അതിനാലാണ് അന്വേഷണത്തിനു സമയം കൂടുതല്‍ വേണ്ടതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ ശ്രമിച്ചതായി പ്രോസിക്യൂഷന് സംശയമുണ്ട്. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേണത്തിനും പരിശോധനയ്ക്കും കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…