Categories: Gossips

ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിക്കുന്നു; താരത്തിന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ അന്തരിച്ചു എന്നുപറഞ്ഞുള്ള വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്ററിലാണ് ശ്രീനിവാസന്‍ ചികിത്സയില്‍ കഴിയുന്നത്.

Sreenivasan

മാര്‍ച്ച് 30 നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago