Sreenivasan
നടന് ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ അന്തരിച്ചു എന്നുപറഞ്ഞുള്ള വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്ററിലാണ് ശ്രീനിവാസന്‍ ചികിത്സയില്‍ കഴിയുന്നത്.
Sreenivasan
മാര്‍ച്ച് 30 നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…