നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മുരളി ഗോപി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേയും തിരക്കഥ രചിക്കുന്നത് മുരളി ഗോപി തന്നെയാണ്. 2023 ലായിരിക്കും എമ്പുരാന്റെ വര്‍ക്കുകള്‍ തുടങ്ങുക.
മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി എന്തുകൊണ്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടില്ല എന്ന ആരാധകരുടെ ചോദ്യത്തിനു ഇപ്പോള്‍ അവസാനമാകുകയാണ്. എമ്പുരാന് ശേഷം മമ്മൂട്ടിക്ക് വേണ്ടിയുള്ള മുരളി ഗോപിയുടെ തിരക്കഥ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്നും ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്നമാണെന്നും മുരളി ഗോപി പറയുന്നു. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിനയിക്കുന്ന ആക്ടറാണ് മമ്മൂട്ടി സാറെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു.…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് പൃഥ്വിരാജോ വിജയരാഘവനോ വരുന്നത്…
മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍.…