Categories: latest news

സിബിഐ 5: പിടിതരുമോ ടീസര്‍? ആരാധകര്‍ കാത്തിരിക്കുന്ന ഐറ്റം ഇന്ന് അഞ്ച് മണിക്ക്, പ്രീമിയര്‍ ലിങ്ക് പുറത്തുവിട്ടു

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 – ദി ബ്രെയ്ന്‍. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. സിനിമയുടെ പ്ലോട്ടിനെ കുറിച്ച് ചിത്രത്തില്‍ അഭിനയിക്കുന്ന ഭൂരിഭാഗം പേര്‍ക്കും അറിയില്ല. അത്ര രഹസ്യമായാണ് ഷൂട്ടിങ് നടന്നത്. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിക്കും സംവിധായകന്‍ കെ.മധുവിനും മമ്മൂട്ടിക്കും മാത്രമാണ് ചിത്രത്തിന്റെ കഥ പൂര്‍ണമായി അറിയുകയെന്നാണ് റിപ്പോര്‍ട്ട്.

സിബിഐ 5 നെ കുറിച്ച് എന്തെങ്കിലും സൂചന ഇന്ന് കിട്ടുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകിട്ട് അഞ്ചിന് പുറത്തുവിടും. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുക. ടീസറിന്റെ പ്രീമിയര്‍ ലിങ്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അതേസമയം, സിബിഐ 5 ന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേഷനും പുറത്തുവരുന്നുണ്ട്. ഏപ്രില്‍ 28 ന് അവധിക്കാല റിലീസായി സിബിഐ-5 റിലീസ് ചെയ്യുമെന്നാണ് വിവരം. വമ്പന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

 

അനില മൂര്‍ത്തി

Recent Posts

സാമന്തയുടെ പേരിലും ക്ഷേത്രം പണിയുന്നു; പിറന്നാള്‍ സമ്മാനം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

1 minute ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

2 hours ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

2 hours ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

2 hours ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago