ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ആരാധകര്‍ സ്‌നേഹത്തോടെ ചാക്കോച്ചന്‍ എന്നാണ് കുഞ്ചാക്കോ ബോബനെ വിളിക്കുന്നത്. ഉയര്‍ച്ച താഴ്ച്ചകളുടെ നീണ്ട സിനിമ കരിയറാണ് ചാക്കോച്ചന്റേത്. സിനിമയിലെത്തിയിട്ട് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ചാക്കോച്ചന്റെ കരിയറിലെ അഞ്ച് നിര്‍ണായക സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ട്രാഫിക്
2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക്കാണ് കുഞ്ചാക്കോ ബോബന് വലിയൊരു ബ്രേക്ക് നല്‍കിയത്. ചോക്ലേറ്റ് ഹീറോ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബന്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ട്രാഫിക്കില്‍ അവതരിപ്പിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് 2011 ലാണ് റിലീസ് ചെയ്തത്. ഡോ.ഏബല്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്.
2. അനിയത്തിപ്രാവ്
1997 ല്‍ റിലീസ് ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമാണ്. ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ ജനനമാണ് അനിയത്തിപ്രാവിലൂടെ മലയാള സിനിമ കണ്ടത്. ചിത്രം ബോക്‌സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി.
3. നിറം
കുഞ്ചാക്കോ ബോബന്‍ ക്യാംപസുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് 1999 ല്‍ കമല്‍ സംവിധാനം ചെയ്ത് തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നിറം. കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ട് മലയാളത്തില്‍ വന്‍ ഹിറ്റായി.
4. ടേക്ക് ഓഫ്
2017 ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബന്റെ കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒന്നാണ് ടേക്ക് ഓഫിലേത്.
5. നായാട്ട്
2021 ല്‍ റിലീസ് ചെയ്ത നായാട്ട് കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്തത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരിക്കുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…