Mammootty (Beeshma Parvam)
തിയറ്ററില്‍ പോയി ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കാത്തവര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സിനിമ കാണാത്തവര്‍ ഹോട്ട്സ്റ്റാറില്‍ കാണണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
‘ ഭീഷ്മ പര്‍വ്വം വലിയ വിജയമാക്കിയവര്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞിട്ടാണല്ലോ നിങ്ങള്‍ ടിക്കറ്റെടുത്തത്. ടിക്കറ്റെടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്ട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം,’ മമ്മൂട്ടി പറഞ്ഞു.
Beeshma Parvam – Mammootty
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. ഏതാണ്ട് 115 കോടിയുടെ വേള്‍ഡ് വൈഡ് ബിസിനസാണ് ഭീഷ്മ പര്‍വ്വം സ്വന്തമാക്കിയത്.
ഏപ്രില്‍ ഒന്നിനാണ് ചിത്രം ഹോട്ട്‌സ്റ്റാറിലെത്തിയത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിയെങ്കിലും കേരളത്തിലടക്കം ചില സ്‌ക്രീനുകളില്‍ ഭീഷ്മ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…