Mohanlal and Prithviraj
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ചെറിയ സിനിമയാണെന്ന് സംവിധായകന്‍ പൃഥ്വിരാജ്. ജന ഗണ മന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീഗ്രേഡിങ്ങിനെ പേടിച്ചാണോ എമ്പുരാന്‍ ചെറിയ സിനിമയാണെന്ന് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഡീഗ്രേഡിങ്ങിനെ പേടിച്ചല്ലെന്നും ശരിക്കും എമ്പുരാന്‍ ചെറിയ സിനിമയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ഉണ്ടായേക്കില്ലെന്ന സൂചനയാണ് പൃഥ്വിരാജ് നല്‍കുന്നത്. ആടുജീവിതത്തിന്റെ തിരക്ക് പൂര്‍ത്തിയായ ശേഷമായിരിക്കും എമ്പുരാന്‍ തുടങ്ങുകയെന്നാണ് പൃഥ്വിരാജ് പറയുന്നത്.
Mohanlal and Prithviraj
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വമ്പന്‍ ഹിറ്റായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ലൂസിഫറില്‍ അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…