Prithviraj
ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജന ഗണ മനയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ജന ഗണ മന റിലീസ് ചെയ്യുന്ന ദിവസം തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ പൃഥ്വിരാജും എത്തുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍, ജന ഗണ മന റിലീസ് ചെയ്യുന്ന ദിവസം താന്‍ കേരളത്തിലുണ്ടാകില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സെക്കന്റ് ഷെഡ്യൂളിനായി സഹാറ മരുഭൂമിയിലായിരിക്കും താനെന്ന് പൃഥ്വിരാജ് പറഞ്ഞു.
Prithviraj
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ജന ഗണ മന. റിലീസ് ദിവസം ആടുജീവിതം ഷൂട്ടിങ് തിരക്കിലായിരിക്കുമെങ്കിലും ഇടവേളയെടുത്ത് പൃഥ്വിരാജും ജന ഗണ മന കാണാന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ഡിജോ ജോസ് പറഞ്ഞു.
2008 ല്‍ താന്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ടാണ് ആടുജീവിതമെന്ന് പൃഥ്വിരാജ് പറയുന്നു. ശരീരത്തെ ടോര്‍ച്ചര്‍ ചെയ്താണ് ആടുജീവിതത്തിന് വേണ്ടി മേക്കോവര്‍ നടത്തിയതെന്നും ആടുജീവിതം പോലൊരു സിനിമ ഇനി ഒരിക്കലും കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…