Categories: latest news

മമ്മൂട്ടിയുടെ ‘പുഴു’ ഈ മാസം ഒ‌ടി‌ടിയില്‍, റിലീസ് ഡേറ്റ് എന്നാണെന്നോ?

മമ്മൂട്ടി നായകനാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘പുഴു’വിനായി ഏവരും കാത്തിരിക്കുന്ന സമയമാണ്. ചിത്രത്തിന് തിയേറ്റര്‍ റിലീസ് ഉണ്ടാകില്ല. ഒ ടി ടിയിലാണ് സിനിമ വരുന്നത്.

സോണി ലിവ് ആണ് പുഴുവിന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

Puzhu

ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് ഒ ടി ടി റിലീസ് ചെയ്‌തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഡി‌ക്യുവിനെ വിലക്കുക വരെ ചെയ്‌തു. എന്തായാലും വിലക്ക് ഇപ്പോള്‍ പിന്‍‌വലിച്ചിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് മമ്മൂട്ടിച്ചിത്രം കൂടി ഒടിടിയിലേക്ക് എത്തുന്നത്. എന്നാല്‍ മമ്മൂട്ടിക്കെതിരെ തിയേറ്ററുടമകളുടെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടാകാന്‍ സാധ്യതയില്ല.

അതേസമയം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ‘ഭീഷ്‌മപര്‍വ്വം’ ഒ‌ടിടിയിലും പ്രദര്‍ശനത്തിനെത്തി. ഹോട്ട്‌സ്റ്റാറിലാണ് ചിത്രം വന്നിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡഹിറ്റ് തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. എന്നാല്‍ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഭീഷ്‌മപര്‍വ്വം.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago