Puzhu - Mammootty
മമ്മൂട്ടി നായകനാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘പുഴു’വിനായി ഏവരും കാത്തിരിക്കുന്ന സമയമാണ്. ചിത്രത്തിന് തിയേറ്റര്‍ റിലീസ് ഉണ്ടാകില്ല. ഒ ടി ടിയിലാണ് സിനിമ വരുന്നത്.
സോണി ലിവ് ആണ് പുഴുവിന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
Puzhu
ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് ഒ ടി ടി റിലീസ് ചെയ്‌തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഡിക്യുവിനെ വിലക്കുക വരെ ചെയ്‌തു. എന്തായാലും വിലക്ക് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് മമ്മൂട്ടിച്ചിത്രം കൂടി ഒടിടിയിലേക്ക് എത്തുന്നത്. എന്നാല്‍ മമ്മൂട്ടിക്കെതിരെ തിയേറ്ററുടമകളുടെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടാകാന്‍ സാധ്യതയില്ല.
അതേസമയം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ‘ഭീഷ്‌മപര്‍വ്വം’ ഒടിടിയിലും പ്രദര്‍ശനത്തിനെത്തി. ഹോട്ട്‌സ്റ്റാറിലാണ് ചിത്രം വന്നിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡഹിറ്റ് തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. എന്നാല്‍ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഭീഷ്‌മപര്‍വ്വം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്ഷ പ്രസന്നന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…