Categories: Gossips

‘ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റുമോ?’; സംവിധായകന്‍ രഞ്ജിത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി ഫിയോക്കിന്റെ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ് പോയതെന്നും തന്നെ ക്ഷണിച്ചത് ദിലീപ് അല്ലെന്നും രഞ്ജിത് പറഞ്ഞു. ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയി ദിലീപിനെ കണ്ടിട്ടില്ല. ദിലീപിനൊപ്പം ചായ കുടിക്കാന്‍ ഒരു റസ്റ്റോറന്റില്‍ പോയിട്ടില്ല. ഇനി പോയെങ്കില്‍ തന്നെ എന്താ? ദിലീപ് എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. നാളെ ഇനി ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാന്‍ പറ്റുമോ? ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആണെന്ന് വച്ച് തിയേറ്റര്‍ ഉടമകളുമായുള്ള ബന്ധം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല. നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റ് കാര്യങ്ങളൊന്നും ഇല്ലേ?’ രഞ്ജിത്ത് ചോദിച്ചു.

Dileep

രഞ്ജിത്തിനേയും മധുപാലിനേയും ഫിയോക്ക് ആദരിച്ച ചടങ്ങില്‍ ദിലീപും പങ്കെടുത്തിരുന്നു. രഞ്ജിത്തിന് സ്വാഗതം പറഞ്ഞ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ആളാണ് രഞ്ജിത്ത് എന്നും പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

8 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

8 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

8 hours ago