Surya and Mamitha
തമിഴ് സൂപ്പര്‍താരം സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് മമിത ബൈജു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലയ്‌ക്കൊപ്പം സൂര്യ ഒന്നിക്കുന്ന ചിത്രത്തിലാണ് മമിത അഭിനയിക്കുക. ‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമയിലെ മമിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തമിഴിലേക്ക് ക്ഷണം ലഭിച്ചത്.
സൂര്യ 41 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ടൂഡി എന്റെര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജ്യോതികയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പിതാമഹന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്. ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
Mamitha Baiju
സൂര്യ ചിത്രത്തില്‍ മമിതയുടെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സൂര്യയുടെ അനിയത്തിയായാണ് മമിത പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയാണ് മമിത ബൈജു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…