Categories: Gossips

കുറച്ച് ഓവറാണ്, ആജ്ഞാപിക്കാന്‍ നോക്കുന്നു; ബിഗ് ബോസ് പൊട്ടിത്തെറിയിലേക്കോ? ലക്ഷ്മിപ്രിയയെ ഉന്നമിട്ട് സുചിത്ര

ബിഗ് ബോസ് വീട്ടില്‍ രണ്ടാം ദിവസം ചേരിതിരിഞ്ഞുള്ള പോരാട്ടവും അങ്ങോട്ടും ഇങ്ങോട്ടും രഹസ്യമായി കുറ്റം പറയുന്നതുമാണ് പ്രധാനമായി കണ്ടത്. ഇതില്‍ തന്നെ ലക്ഷ്മിപ്രിയയുടെ അധികാരം പ്രയോഗിക്കല്‍ തനിക്ക് തീരെ പിടിക്കുന്നില്ലെന്ന് സുചിത്ര പറയുന്നു. ലക്ഷ്മിപ്രിയ ഓവറാണെന്നാണ് സുചിത്രയുടെ നിരീക്ഷണം.

റോണ്‍സണ്‍, സുചിത്ര, ധന്യ എന്നിവര്‍ ഒരിടത്ത് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ലക്ഷ്മിപ്രിയയുടെ പേര് പരാമര്‍ശിക്കാതെ സുചിത്ര ഒളിയമ്പെയ്തത്. ഈ വീക്കിലെ ക്യാപ്റ്റന്‍ അല്ലാതെ മറ്റൊരു താരം ക്യാപ്റ്റനെ പോലെ എല്ലാവരേയും നിയന്ത്രിക്കാന്‍ നോക്കുന്നതായി തോന്നിയിട്ടുണ്ടോ എന്ന് സുചിത്ര റോണ്‍സണോടും ധന്യയോടും ചോദിക്കുന്നു. ലക്ഷ്മിപ്രിയയെ ആണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായ റോണ്‍സണും ധന്യയും സുചിത്രയുടെ വാദത്തെ ശരിവയ്ക്കുന്നുണ്ട്.

Lakshmi Priya

പ്രത്യേകിച്ച് ലീഡര്‍ഷിപ്പ് എടുക്കാന്‍ നോക്കുന്നതുപോലെ തോന്നുന്നു. എല്ലാ കാര്യങ്ങളും ആജ്ഞാപിക്കുകയാണ്. അടിച്ച് സ്ഥാപിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ നോക്കുന്നു. കുറച്ച് ഓവറാണ്. നമ്മളോട് വന്നിട്ട് അത് ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറയുന്നു. നമ്മള്‍ എന്താ അടിമകളാണോ എന്നാണ് സുചിത്ര ലക്ഷ്മിപ്രിയയെ കുറിച്ച് കുറ്റം പറയുന്നത്.

കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുമ്പോള്‍ അത് പറ്റില്ലെങ്കില്‍ പറ്റില്ലെന്ന് പറയണമെന്നും പ്രായത്തിന്റെ ബഹുമാനമൊന്നും കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് റോണ്‍സണ്‍ തിരിച്ചുപറയുന്നത്. ധന്യയുടേയും നിലപാട് അത് തന്നെ.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago