Categories: Gossips

ബിഗ് ബോസിലും ‘കുലസ്ത്രീ’ പരിവേഷത്തോടെ ലക്ഷ്മിപ്രിയ; വായടപ്പിച്ച് ജാസ്മിന്‍

സിനിമ, സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ് ലക്ഷ്മിപ്രിയ. ഈയടുത്താണ് താരം സോഷ്യല്‍ മീഡിയയിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സംഘപരിവാര്‍ അനുഭാവിയായ ലക്ഷ്മിപ്രിയ ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയാണ്.

ബിഗ് ബോസില്‍ എല്ലാവരും ശ്രദ്ധയോടെ ഉറ്റുനോക്കുന്ന താരം കൂടിയാണ് ലക്ഷ്മിപ്രിയ. വിവിധ വിഷങ്ങളില്‍ ലക്ഷ്മിപ്രിയ സ്വീകരിക്കുന്ന നിലപാടുകള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷോയുടെ രണ്ടാം എപ്പിസോഡില്‍ മറ്റൊരു മത്സരാര്‍ഥിയായ നിമിഷയോട് ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

താന്‍ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് നിമിഷ സംസാരിക്കുകയായിരുന്നു. അച്ഛനും അമ്മയും ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുന്ന സമയത്താണ് താന്‍ ജനിച്ചതെന്ന് നിമിഷ പറയുന്നു. താന്‍ ജനിച്ചുവീണത് വലിയ നിരാശയുടെ ലോകത്തേക്കാണെന്നും അതുകാരണം ഏറെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

Lakshmi Priya

‘എല്ലാ കാര്യത്തിലും എന്നെ തളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാന്‍ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കില്‍ എല്ലാം ആയി എന്നായിരുന്നു അപ്പോള്‍ എന്റെ വിശ്വാസം. പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷെ അതിനും വീട്ടില്‍ നിന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല വാക്കുകള്‍ കൊണ്ട് മാനസികമായും അവര്‍ എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്.’ നിമിഷ സ്വരമിടറി പറഞ്ഞു. ഇനി തിരിച്ച് വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നിമിഷ പറയുന്നത്.

നിമിഷയെ എതിര്‍ക്കുന്ന നിലപാടായിരുന്നു ലക്ഷ്മിപ്രിയയുടേത്. അച്ഛനോടും അമ്മയോടും പറയാതെ രാത്രിയില്‍ പോയിട്ടാണ് തല്ല് കിട്ടിയതെന്നും ലക്ഷ്മി പറഞ്ഞു. 26 വയസുള്ള ഒരാള്‍ക്ക് പുറത്ത് പോകണമെങ്കില്‍ അനുവാദം വാങ്ങിക്കണോ എന്നായിരുന്നു ലക്ഷ്മിയുടെ വാദത്തോട് നിമിഷയുടെയും ജാസ്മിന്റേയും പ്രതികരണം. എന്നാല്‍, അമ്മയ്ക്കും അച്ഛനും ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് തല്ലുന്നത് എന്ന് പറഞ്ഞ ലക്ഷ്മി തന്റെ വാദം കടുപ്പിച്ചു. 26 വയസില്‍ തീരുന്നതല്ല മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ഉത്തരവാദിത്തമെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ വാക്കുകള്‍ പൂര്‍ണമായി തള്ളുകയായിരുന്നു ജാസ്മിന്‍. പക്ഷേ, വാദങ്ങളില്‍ ഉറച്ച് നിന്ന ലക്ഷ്മി എന്നിലെ അമ്മയും പൊട്ടിത്തെറിക്കുമെന്നും പറഞ്ഞു.

 

 

 

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

13 hours ago

ഇന്നാണെങ്കില്‍ ആ സിനിമ ഹിറ്റായേനെ: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

13 hours ago

തൃപ്തിയുള്ള സ്‌ക്രിപ്പ് തനിക്ക് മലയാളത്തില്‍ നിന്നും ലഭിക്കുന്നില്ല: ജയറാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…

13 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

20 hours ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

20 hours ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

20 hours ago