Nimisha (Bigg Boss)
ബിഗ് ബോസ് മലയാളം സീസണ്‍ 4 പോരാട്ടത്തില്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് മോഡല്‍ നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. മോഡലിങ് രംഗത്ത് താരം വളരെ സജീവമാണ്. താന്‍ ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളേയും വേദനകളേയും കുറിച്ച് ബിഗ് ബോസ് വീട്ടില്‍ നിമിഷ മനസ്സുതുറന്നു.
അച്ഛനും അമ്മയും ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുന്ന സമയത്താണ് താന്‍ ജനിച്ചതെന്ന് നിമിഷ പറയുന്നു. താന്‍ ജനിച്ചുവീണത് വലിയ നിരാശയുടെ ലോകത്തേക്കാണെന്നും അതുകാരണം ഏറെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.
Nimisha (Bigg Boss)
‘എല്ലാ കാര്യത്തിലും എന്നെ തളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാന്‍ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കില്‍ എല്ലാം ആയി എന്നായിരുന്നു അപ്പോള്‍ എന്റെ വിശ്വാസം. പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷെ അതിനും വീട്ടില്‍ നിന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല വാക്കുകള്‍ കൊണ്ട് മാനസികമായും അവര്‍ എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്.’ നിമിഷ സ്വരമിടറി പറഞ്ഞു. ഇനി തിരിച്ച് വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നിമിഷ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…