Categories: Gossips

പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നമല്ല, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ബിഗ് ബോസ് മത്സരാര്‍ഥി അപര്‍ണ മള്‍ബറിക്ക് പറയാനുള്ളത്

ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ഥികളില്‍ എല്ലാവരും പ്രതീക്ഷയോടെ കാണുന്ന താരമാണ് അപര്‍ണ മള്‍ബറി. ജനനംകൊണ്ട് അമേരിക്കക്കാരിയും ജീവിതംകൊണ്ട് മലയാളിയുമാണ് അപര്‍ണ. സ്വവര്‍ഗ അനുരാഗിയാണ് താനെന്ന് അപര്‍ണ പറയുന്നു. തന്റെ ജീവിതപങ്കാളിയെ കുറിച്ചും അപര്‍ണ തുറന്നുപറഞ്ഞു.

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയില്‍ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപര്‍ണയുടെ മാതാപിതാക്കള്‍. അങ്ങനെ മൂന്നാം വയസില്‍ തുടങ്ങുന്നു അപര്‍ണയ്ക്ക് കേരളവുമായുള്ള ബന്ധം. തന്റെ വിവാഹ ചടങ്ങുകളെല്ലാം സ്‌പെയിനിലായിരുന്നു നടന്നതെന്ന് അപര്‍ണ പറഞ്ഞു.

Amritha and Aparna

ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹം. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്‌നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

അമൃത ശ്രീയാണ് അപര്‍ണയുടെ ജീവിതപങ്കാളി. അമൃത ശ്രീ കാര്‍ഡിയോളജിസ്റ്റാണ്. ഫ്രാന്‍സിലാണ് ജോലി ചെയ്യുന്നത്. അവളെന്റെ ഹൃദയം അടിച്ചുമാറ്റിയെന്ന് മലയാളി ശൈലിയില്‍ പറയുന്നുണ്ട് അപര്‍ണ.

 

അനില മൂര്‍ത്തി

Recent Posts

ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും ദുബായിക്കാരന്റേയും പ്രപ്പോസല്‍ വന്നു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

18 ന്റെ സൗന്ദര്യം; മലൈകയുടെ ഫിറ്റ്‌നസ് രഹസ്യം അറിയാം

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

8 hours ago

ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

8 hours ago

ഗ്ലാമറസായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

18 hours ago

ബോള്‍ഡ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

18 hours ago