Categories: Gossips

ബോക്‌സ്ഓഫീസില്‍ കയറി ചാമ്പി മൈക്കിള്‍; ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ബിസിനസ് 115 കോടി !

ബോക്‌സ്ഓഫീസില്‍ മൈക്കിളപ്പയുടെയും പിള്ളേരുടേയും ആറാട്ട് തുടരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ വേള്‍ഡ് വൈഡ് ടോട്ടല്‍ ബിസിനസ് എത്രയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.

115 കോടിയുടെ ടോട്ടല്‍ ബിസിനസാണ് വേള്‍ഡ് വൈഡായി ഭീഷ്മ പര്‍വ്വത്തിനു ഇതുവരെ ലഭിച്ചിരിക്കുന്നത്. കേരളത്തിലും ഇന്ത്യയ്ക്ക് പുറത്ത് ചില സെന്ററുകളിലും ഭീഷ്മ പര്‍വ്വം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങള്‍ അടക്കമാണ് 115 കോടി ബിസിനസ് നടന്നിരിക്കുന്നത്.

Mammootty (Beeshma Parvam)

റിലീസ് ചെയ്ത് 30 ദിവസങ്ങളോട് അടുത്തിട്ടും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഭീഷ്മ പര്‍വ്വത്തിനു മികച്ച തുകയാണ് ലഭിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഏപ്രില്‍ ഒന്ന് മുതല്‍ ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കുക. സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയത്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം ഏകദേശം 23 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തിയറ്ററുകളില്‍ 90 കോടിക്ക് മുകളില്‍ കളക്ഷനും ഭീഷ്മ സ്വന്തമാക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ സിനിമയായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. ഒരു ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിട്ട ശേഷം ഇത്ര വലിയ തുകയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോം സ്വന്തമാക്കുന്നതും ആദ്യമായാണ്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago